കോപ്പ അമേരിക്കയിലെ അവസാന ക്വാർട്ടർ ഫൈനലിൽ ഇക്വഡേറിനെ കീഴടക്കി അർജൻ്റീന സെമിയിൽ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അർജൻ്റീനയുടെ വിജയം. മെസിയും റോഡ്രിഗോ ഡി പോളും ലൗറ്റാരോ മാർട്ടിനെസിയുമാണ് അർജൻറീനക്കായി സ്കോർ ചെയ്തത്. ഒരു ഗോളും രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞ മെസി തന്നെയാണ് അർജൻ്റീനയെ മുന്നിൽ നിന്ന് നയിച്ചത്. 40-ാം മിനിറ്റിൽ മെസിയുടെ അസിസ്റ്റിലൂടെ റോഡ്രിഗോ ഡി പോളയാണ് അർജൻ്റീനയെ ആദ്യം മുന്നിലെത്തിച്ചത്. ലൌറ്റാരോ മാർട്ടിനെസിൻറെ മുന്നേറ്റം ഇക്വഡോർ ഗോൾകീപ്പർ ഹെർനൻ ഗലിൻഡസ് തടഞ്ഞു. ഇവിടെ നിന്ന് പന്ത് റാഞ്ചിയെടുത്ത മെസ്സി അത് നേരേ റോഡ്രിഗോക്ക് നീട്ടിനൽകുകയായിരുന്നു. സ്ഥാനം തെറ്റിനിന്ന ഗോൾകീപ്പറെ കണ്ടതോടെ അവസരം മുതലെടുത്ത് പോൾ പന്ത് വലയിലെത്തിച്ചു. 84ാം മിനുട്ടിൽ ലൗറ്റാരോ മാർട്ടിനെസിലൂടെയാണ് അർജൻ്റീന രണ്ടാം ഗോൾ നേടിയത്.
ഇക്വഡോറിൻറെ പ്രതിരോധ പിഴവിൽ നിന്നായിരുന്നു ഗോൾ. ഈ അവസരം മുതലെടുത്ത് മെസ്സി നൽകിയ പാസ് മാർട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു. 90ആം മിനുട്ടിൽ ഏയ്ഞ്ചൽ ഡി മരിയയെ ഫൗൾ ചെയ്തതിന് ഇക്വഡോറിൻറെ ഹിൻകാപ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയി. ഇതിനുപിന്നാലെ ബോക്സിന് തൊട്ടടുത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് മെസി വലയിലെത്തിച്ചതോടെ അർജൻ്റീനിയൻ ക്യാമ്പിൽ ആവേശം അണപൊട്ടി. സീനിയർ ടീമിനൊപ്പം ആദ്യ കിരീടം ലക്ഷ്യമിടുന്ന ലിയോണൽ മെസി തന്നെയാണ് ഈ ടൂർണമെൻറിലെ മിന്നും താരം. ഇതുവരെ നാല് ഗോളുകളും നാല് അസിസ്റ്റുകളാണ് റൊസാരിയോയുടെ രാജകുമാരൻറെ ബൂട്ടിൽ നിന്ന് പിറന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London