കോപ്പ അമേരിക്കയിൽ ബ്രസീൽ ഇക്വഡോർ മത്സരം സമനിലയിൽ. പെറുവിന് വെനിസ്വേലക്ക് എതിരെ ഒരു ഗോൾ ജയം. ബ്രസീൽ ഇക്വഡോർ മത്സരം ഓരോ ഗോൾ അടിച്ചാണ് സമനിലയിലായത്. പതിനൊന്ന് മത്സരങ്ങൾക്കിടയിൽ ബ്രസീൽ ഒരു മത്സരം ജയിക്കാതിരിക്കുന്നത് ആദ്യം. നെയ്മറില്ലാതെയാണ് ബ്രസീൽ കളിക്കാനിറങ്ങിയത്. ഫാബി ഞ്ഞോക്കും ഗബ്രിയേൽ ബർബോസക്കുമായിരുന്നു ആക്രമണച്ചുമതല. 37 -ാം മിനുട്ടിൽ എഡർ മിലിറ്റാവോ ബ്രസീലിനെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിൽ ഇക്വഡോർ ഫ്രീകിക്കിനെ തുടർന്ന് ബ്രസീൽ നിരയിലുണ്ടായ ആശയക്കുഴപ്പത്തിനൊടുവിൽ സമനില ഗോൾ വീണു. മറ്റൊരു മത്സരത്തിൽ പെറു ഒരു ഗോളിന് വെനിസ്വേലയെ തോൽപ്പിച്ചു. വെനിസ്വേല പുറത്തായി. 10 പോയന്റുമായി ബ്രസീൽ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ഏഴ് പോയന്റുമായി പെറു രണ്ടാം സ്ഥാനത്ത്. കൊളംബിയ മൂന്നും ഇക്വഡോർ നാലും സ്ഥാനങ്ങളിലായി ക്വാർട്ടറിലെത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London