രാജ്യത്ത് ലോക്ക് ഡൗൺ നീട്ടുമെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗൺ നീട്ടുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രംഗത്തെത്തിയത്. നിലവിൽ 21 ദിവസമാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 14ന് ലോക്ക് ഡൗൺ അവസാനിക്കും. അതിന് ശേഷവും ലോക്ക് ഡൗൺ തുടരുന്ന കാര്യം സർക്കാർ ആലോചിച്ചിട്ടില്ലെന്നാണ് ആഭ്യന്തര സെക്രട്ടറി പറഞ്ഞത്.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ അടിസ്ഥാന രഹിതമാണ്. ജനങ്ങൾ ആകുലപ്പെടേണ്ട സാഹചര്യമില്ലെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു. ലോക്ക് ഡൗൺ കാലയളവിൽ ജനങ്ങൾക്കുള്ള സൗകര്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഒരു രോഗത്തിനെതിരായ പോരാട്ടമാണിതെന്നും ഈ സമയത്ത് ആശങ്കയല്ല, മറിച്ച് കരുതലാണ് വേണ്ടതെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London