കാസർഗോഡ് ജില്ലയിൽ രോഗലക്ഷണങ്ങളില്ലാത്ത ഏഴ് പേർക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ദുബായിൽ നിന്നെത്തിയ ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് രോഗത്തിന്റെതായ ഒരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ചുമ, പനി, തലവേദന തുടങ്ങിയവയാണ് കൊവിഡിന്റെ സാധാരണ ലക്ഷണങ്ങൾ. എന്നാൽ കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേർക്കും ഈ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
ഗൾഫിൽ നിന്ന് വന്ന മുഴുവൻ പേരിലും കൊവിഡ് നിർണയ പരിശോധന നടത്തിയപ്പോഴാണ് രോഗ ലക്ഷണങ്ങളില്ലാത്തവരിലും വൈറസ് ബാധ കണ്ടെത്തിയത്. മികച്ച ആരോഗ്യവും പ്രതിരോധ ശേഷിയും ഉള്ളതിനാലാകാം ഇവർക്ക് രോഗലക്ഷണങ്ങൾ കാണാത്തതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London