കാസർഗോഡ് നാല് പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചപ്പോൾ ഒരാൾ വൈറസ് മുക്തി നേടി. ഇതോടെ ജില്ലയിൽ അഞ്ച് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ കൊവിഡ് സ്ഥിരീകരിച്ച് 151 പേരാണ് ചികിത്സയിൽ കഴിയുന്നത്. പള്ളിക്കര, ഉദുമ, മൊഗ്രാൽ, മധൂർ സ്വദേശികളിലാണ് ഇന്നലെ വൈറസ് ബാധ കണ്ടെത്തിയത്. ഇവരിൽ രണ്ട് പേർ ദുബായിൽ നിന്നും വന്നവരാണ്. ഇവരെ കാസർഗോഡ് മെഡിക്കൽ കോളജിലെ കൊവിഡ് 19 ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരിൽ രണ്ട് പേർക്ക് സമ്പർക്കം വഴിയുമാണ് രോഗം പിടിപെട്ടത്. ഇതിൽ 10 വയസുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. ജില്ലയിൽ പുതുതായി 14 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. രോഗം സംശയിക്കുന്നവരടക്കം 231 പേരാണ് ആശുപത്രികളിൽ കഴിയുന്നത്. ജില്ലയിലാകെ 11087 പേരാണ് നീരീക്ഷണത്തിൽ ഉള്ളത്. ഇനി തുടർ സാമ്പിളുകൾ അടക്കം 624 പരിശോധനാ ഫലങ്ങൾ ലഭ്യമാകാനുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London