കൊറോണ വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആകാശവാണി കേരള നിലയം പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്തകളുടെ സമയം പുന:ക്രമീകരിച്ചതായി വാര്‍ത്താവിഭാഗം മേധാവി എ.എം മയൂഷ അറിയിച്ചു. നിലവില്‍ പ്രക്ഷേപണം ചെയ്തിരുന്ന രാവിലെ 7.25, ഉച്ചക്ക് 12.50, രാത്രി 7.25 വാര്‍ത്തകള്‍ക്ക് പകരം രാവിലെ 10.15, ഉച്ചക്ക് 2.55 വൈകിട്ട് 5.00, രാത്രി 9.00 എന്നീ സമയങ്ങളില്‍ പ്രത്യേക വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യും. രാവിലെ 6.45, ഉച്ചക്ക് 12.30, വൈകിട്ട് 6.20 എന്നീ സമയങ്ങളിലെ പ്രാദേശിക വാര്‍ത്തകള്‍ മാറ്റമില്ലാതെ തുടരും. പരമാവധി വാര്‍ത്തകള്‍ ശ്രോതാക്കള്‍ക്ക് എത്തിക്കുന്നതിനായി ഇവയുടെ സമയവും നീട്ടിയിട്ടുണ്ട്. ഇതിന് പുറമെ രാവിലെ ആറിന് ആരംഭിച്ച് രാത്രി പത്തിന് അവസാനിക്കുന്ന ആകാശവാണി എം.എഫ് സ്റ്റേഷനുകളുടെ ഒരു മണിക്കൂര്‍ ഇടവിട്ടുള്ള പ്രധാനവാര്ത്തകള്ക്കും മാറ്റമില്ല. നിലവിലെ രാവിലെയും വൈകിട്ടും ഡല്‍ഹി നിലയത്തില്‍ നിന്നുള്ള ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്തകളുടെ ദൈര്‍ഘ്യവും വര്‍ധിപ്പിച്ചിട്ടുണ്ട്.
കൊറോണ പ്രതിരോധ നടപടികള്‍ സബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങളുടെ ഭാഗമായാണ് ഈ മാറ്റം. സന്നിഗ്ധഘട്ടത്തില്‍ വരുത്തേണ്ടി വന്ന മാറ്റങ്ങളോട് ശ്രോതാക്കള്‍ സഹകരിക്കണമെന്നും സ്ഥിതി മെച്ചപ്പെടുത്തുന്നതിന് അനുസരിച്ച് പൂര്‍വസ്ഥിതി പുന:സ്ഥാപിക്കുമെന്നും വാര്‍ത്താവിഭാഗം മേധാവി അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London