കൊല്ലം നെടുമ്പന ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന യൂത്ത് കോൺഗ്രസ് കമ്മ്യൂണിറ്റി കിച്ചനുകൾ അടച്ചു പൂട്ടാൻ ഉത്തരവ്. ഭക്ഷണം പൊതിയാനും വിതരണം ചെയ്യാനുമെല്ലാമായി അനുവദിനീയമായതിലും കൂടുതൽ ആൾക്കൂട്ടമാണ് ഇവിടെ കൂടുന്നതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.
സർക്കാർ അനുമതിയോടെ പഞ്ചായത്ത് തലത്തിൽ കമ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയുണ്ട്. എന്നാൽ യാതൊരുവിധ അനുമതിയോ, മുൻകരുതലുകളോ ഇല്ലാതെയാണ് നെടുമനയിലെ ഫൈസൽ എന്ന വ്യക്തിയൂടെ നേതൃത്വത്തിൽ കമ്യൂണിറ്റി കിച്ചൻ പ്രവർത്തിച്ചിരുന്നതെന്ന് നോട്ടിസിൽ പറയുന്നു. ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിലല്ലാതെ പാചക സംവിധാനങ്ങൾ കൊറോണ പടർന്ന് പിടിക്കാൻ സാധ്യതയുണ്ടാക്കുമെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London