കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 507 കൊവിഡ് മരണം, 18,653 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 5,85,493 ആയി ഉയര്‍ന്നു. 507 പേര് കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 17,400 ആയി. നിലവില്‍ 2,20,114 പേര് ചികിത്സയിലാണ്. 3,47,979 പേര് രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,74,761 ആയി. ഇതുവരെ മരിച്ചവരുടെ എണ്ണം 7,855. കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ ആകെ രോഗികളുടെ എണ്ണം 90,167 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 1200 കടന്നു. ഡല്‍ഹിയില്‍ ആകെ 87,360 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ ആകെ രോഗികളുടെ എണ്ണം 32,557 ആയി. 1,846 പേരാണ് ഇതുവരെ മരിച്ചത്. ഉത്തര്‍പ്രദേശില്‍ ഇതുവരെ 23,492 കേസുകളും 697 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
© 2019 IBC Live. Developed By Web Designer London