കൊറോണ വെെറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 31 ആയി. ഇന്ന് നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പശ്ചിമബംഗാളില്‍ ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതടക്കമാണിത്. ബംഗാളിലെ ഡാര്‍ജിലിംഗില്‍ 54-കാരിയായ സ്ത്രീയാണ് ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ മരിച്ചത്. പശ്ചിമബംഗാളിലെ രണ്ടാമത്തെ മരണമാണിത്. മഹാരാഷ്ട്രയില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.1171 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി തിങ്കളാഴ്ച രാവിലെയോടെ പുതുതായി 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 100 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മഹാരാഷ്ട്രയില്‍ 218 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കേരളമാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് ഇതുവരെ 202 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London