കോവിഡ് കാലത്തിന്റെ വേദനയും അതിജീവിക്കുന്ന മനുഷ്യരാശിയും വിഷയമാക്കി ചിത്രാകാരന് ഹരി എടപ്പാള്‍ മൊബൈൽ ഫോണിൽ രൂപപ്പെടുത്തിയ ചിത്രം ശ്രദ്ദേയമാകുന്നു. കോവിഡ് ബാധയില്‍ വിറങ്ങിലിക്കുന്ന ഭൂമിയും സമാധാനം നഷ്ടപ്പെട്ട മനുഷ്യജീവതവും ആശങ്കകള്‍ നല്കുന്ന വാര്‍ത്തകളും കലാകാരനിലുണ്ടാക്കിയ വിഹല്ല്വതകളാണ് ചിത്രത്തിന്റെ പ്രമേയം. കോവിഡ് കാലത്ത് നേരമ്പോക്കായി രൂപപെടുത്തിയതല്ല ഈ ചിത്രമെന്നും മനുഷ്യനെ സംബന്ധിച്ചെടുത്തോളം അതീവഗൗരതരവവും സങ്കടകരവുമായ വര്‍ത്തമാനകാലത്തിന്റെ അടയളപ്പെടുത്തലാണ് വരയെയും, ഡിജിറ്റലിനെയും സമന്വയിപ്പിച്ച കലാസൃഷ്ടിയെന്നും ചിത്രാകരാന് പറയുന്നു. കറുപ്പിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന പശ്ചാത്തലം, ഭൂമി എപ്പോഴും ഭംഗിയുള്ളതായി കാണാൻ ആഗ്രഹിക്കുന്നു. കോവിഡ്ബാധയെ തുടര്‍ന്ന് ഭൂമിക്ക് ഭംഗി നഷ്ടമാകുന്നതായും സ്നേഹവും നന്മയും മരിക്കുന്നതായും വ്യക്തമാക്കുന്നതാണ് കറുത്ത വര്‍ണ്ണങ്ങള്‍. (ഭൂമിയുടെ ഷാഡോ). ഉള്ളില്‍ സമാധാനം നഷ്ടപെട്ടിട്ടും സമാധാനത്തിനായി കാത്തിരിക്കുന്ന മനുഷ്യനെ പ്രതീകാത്മകമായി വരച്ചിട്ടിരിക്കുന്നു പ്രാവിന്റെ രൂപത്തിൽ.
ചിത്രകാരന്, ഒപ്പം ലോക്ഡൗണ്‍ കാലത്തെ ജീവതവും സൂചിപ്പിക്കുന്നു. കോവിഡ് പിടിപെട്ട് ഒരുപാട് പേര് ഇപ്പോഴും ഈ ലോകത്തില്‍ മരിച്ചു കൊണ്ടിരിക്കുന്നു. അവരെ അവസാനമായി ഒരു നോക്ക് കാണുവാനുള്ള അനുവാദം പോലും നമുക്കില്ല. അവര്‍ക്കുള്ള ആദരാഞ്ജലി അര്‍പ്പിക്കലാണ് കറുത്ത ഫ്രെയ്മിനുള്ളില്‍ ഒരാള്‍ റോസ് പൂവും പിടിച്ചു നില്ക്കുന്ന ചിത്രം. ചിത്രശലഭങ്ങള്‍ ഇന്ന് ഭൂയില്നിന്നും നാമാവശേഷമായികൊണ്ടിരിക്കുന്നു. അതേ അവസ്ഥയാണ് ഇപ്പോള്‍ നമ്മുടെയും. ആ ഇരുണ്ട പശ്ചാത്തലത്തിലെ വെള്ളരി പ്രാവിന് കുറച്ചു മുകളിലായി ഒരു ചെറു വെളിച്ചം കാണാം. ‘കോവിഡിനെ എന്നന്നേയ്ക്കുമായി ഇല്ലാതാക്കി ഈ ഭൂമിയിലേക്ക് സമാധാനവും സന്തോഷവുമാണ് ആ വെളിച്ചം എന്നും ഹരി പറയുന്നു. എടപ്പാള്‍ തലമുണ്ട സ്വദേശിയായ ഹരി ഇപ്പോള്‍ ചൈന്നൈയില്‍ ചിത്രകലാ അധ്യാപകനാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London