സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ 17 പേർക്കും, കണ്ണൂരിൽ 11 പേർക്കും, വയനാട്ടിലും ഇടുക്കിയിലും രണ്ട് പേർക്ക് വീതവും ആണ് കൊറോണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. രോഗബാധിതരിൽ 17 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 15 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് 213 പേർക്ക് രോഗം കണ്ടെത്തി.
സംസ്ഥാനത്ത് ആകെ ഒരുലക്ഷത്തി അന്‍പത്തി ഏഴായിരത്തി ഇരുന്നൂറ്റി അന്‍പത്തി മൂന്നു പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഒരുലക്ഷത്തി അന്‍പത്തിആറായിരത്തി അറുനൂറ്റി അറുപത് പേര് വീടുകളിലും 623 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 126 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 6991 സാമ്പിളുകളാണ് പരിശോധക്ക് അയച്ചത്. 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London