തൃശൂരില്‍ കൊറോണ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാളെ രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ദുബായില്‍ നിന്ന് മടങ്ങിയെത്തി ചികിത്സയില്‍ പ്രവേശിപ്പിച്ചയാളെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ നിലവില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒന്‍പതായി. ജില്ലയില്‍ 14,716 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 39 പേരാണ്. ഇതുവരെ 825 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 809 സാമ്പിളുകളുടെ ഫലം വന്നു. 16 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര് കാസര്‍ഗോഡ് സ്വദേശികളാണ്. രണ്ട് പേര് മലപ്പുറം സ്വദേശികളും. കൊല്ലം, പത്തനംതിട്ട സ്വദേശികളായ ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London