ഇന്ന് സംസ്ഥാനത്ത് ഒൻപത് പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ കാസർകോട്ട് നിന്നും, മൂന്ന് പേർ കണ്ണൂരിൽ നിന്നും ഉള്ളവരാണ്. കൊല്ലത്തും മലപ്പുറത്തും ഒരോ ആൾക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് രോഗം മൂലം ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 263 ആയി ഉയർന്നിട്ടുണ്ട്. 18,238 പേരുടെ സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. 12 പേരുടെ കൊവിഡ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ലോക്ക്ഡൗൺ ലഘൂകരണത്തിനുള്ള വിദഗ്ദ സമിതി റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറിയതായും അദ്ദേഹം അറിയിച്ചു. ഭക്ഷണ സാധനങ്ങളുടെ സ്റ്റോക്കിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നഴ്സുമാരുടെ സേവനങ്ങളെയും, കോട്ടയത്തെ നഴ്സ് രേഷ്മയുടെ കാര്യം എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം പ്രശംസിച്ചു.
സംസ്ഥാനത്ത് ഇതുവരെ 336 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 263 പേര് ചികിത്സയിലാണ്. സംസ്ഥാനത്ത് ഒരുലക്ഷത്തിനാല്‍പത്തിയാറായിരത്തി അറുനൂറ്റി എണ്‍പത്തിയാറുപേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തിനാല്‍പത്തിഅയ്യായിരത്തിതൊള്ളായിരത്തി മുപ്പത്തിനാലുപേര്‍ വീടുകളിലും 752 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 11232 സാമ്പിളുകള്‍ പരിശോധക്ക് അയച്ചു. 10250 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London