കൊവിഡ്-19 വൈറസ് വ്യാപനം സംബന്ധിച്ച് ചൈനീസ് സര്‍ക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കി വെളിപ്പെടുത്തല്‍. ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വൈറോളജിസ്റ്റാണ് രോഗവ്യാപനം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ചൈന മറച്ചു വെച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോങ്കോങ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വൈറോളജിസ്റ്റായ ഡോ. ലി മെങ് യാനിന്റേതാണ്ആരോപണം.
മാരകമായ വൈറസിനെപ്പറ്റി ചൈനയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും എന്നാല്‍ ലോകാരോഗ്യസംഘടനയുടെ ഉപദേശകനായ പ്രൊഫസര്‍ മാലിക് പെയ്രിസ് ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വെളിപ്പെടുത്തല്‍. നിലവില്‍ ഒളിവില്‍ കഴിയുന്ന ഡോ. ലി മെങ് യാനിന്റെ വെളിപ്പെടുത്തല്‍ യുഎസ് മാധ്യമമായ ഫോക്സ് ന്യൂസാണ് പുറത്തു വിട്ടത്.
© 2019 IBC Live. Developed By Web Designer London