തങ്ങളുടെ വിവാഹ വാർഷികത്തിന് ഫയർ & റെസ്ക്യു സർവ്വീസസിന് ജീവൻ രക്ഷാ ഉപകരങ്ങൾ നൽകി ദമ്പതികൾ മാതൃകയായി. മുക്കം – കയ്യിട്ടാ പൊയിലിലെ അനിൽകുമാർ- അരുണ ദമ്പതികളാണ് തങ്ങളുടെ 23)o വിവാഹ വാർഷികം മുക്കം ഫയർ സ്റ്റേഷനി വച്ച് വ്യത്യസ്ത രീതിയിൽ ആഘോഷിച്ചത്. റോഡപകടങ്ങളിലും മറ്റും നട്ടെല്ലിന് ക്ഷതമേറ്റ ആളുകളെ സുരക്ഷിതമായി ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള ഹെഡ് ഇമ്മൊബിലൈസർ ആണ് ഇവർ നൽകിയത്. സ്പൈനൽ കോഡിനും മറ്റും ക്ഷതമേറ്റ ആളുകളെ വാഹനങ്ങളിൽ പ്രാകൃത രീതിയിൽ വലിച്ചു കയറ്റി കൊണ്ടു പോകുന്നത് രോഗിയുടെ നില കൂടുതൽ വഷളാകാൻ ഇടവരുത്താറുണ്ട്. റോട്ടറി ക്ലബ്ബിൽ നടന്ന ഒരു ബോധവത്കരണ ക്ലാസ്സിൽ ഈ കാര്യം പറഞ്ഞ ശേഷം മുക്കം ഫയർ സ്റ്റേഷനിൽ ഇത്തരം ഒരു ഉപകരണം ആവശ്യമുള്ളതായി അസി.സ്റ്റേഷൻ ഓഫീസർ എൻ വിജയൻ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് അനിലും അരുണ ടീച്ചറും ഈ തീരുമാനമെടുത്തത്. റോഡപകടങ്ങൾ ധാരാളം സംഭവിക്കാറുള്ള മലയോര മേഖലയിൽ ഈ ഉപകണം അത്യാവശ്യമാണ്. മുക്കം ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അസി.സ്റ്റേഷൻ ഓഫീസറും സേനാംഗങ്ങളും ചേർന്ന് ഉപകരണം ഏറ്റുവാങ്ങി. സേനാംഗങ്ങൾ ദമ്പതിമാർക്കായി കേക്ക് മുറിച്ച് വിവാഹ വാർഷികാശംസകൾ നേർന്നു. ചsങ്ങിൽ മുക്കം ഫയർ & റെസ്ക്യു സ്റ്റേഷനിലെ അംഗങ്ങൾക്ക് പുറമെ മുക്കം റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ഗംഗാധരൻ മാമ്പറ്റ ഡോ: തിലക് എന്നിവരും സംബന്ധിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London