കൊല്ലം മൺട്രോതുരുത്തിൽ ഭാര്യയേയും ഭർത്താവിനേയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നെന്മേനി സ്വദേശി പുരുഷോത്തമൻ (75), ഭാര്യ വിലാസിനി (65) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഭാര്യയെ വെട്ടികൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയെന്നാണ് സംശയം. തിങ്കളാഴ്ച്ച രാത്രി നടന്ന സംഭവം ഇന്നലെ രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്.
പുരുഷോത്തമൻ മാനസികരോഗത്തിന് ചികിത്സിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. മുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു പുരുഷോത്തമൻ. രക്തത്തിൽ കുളിച്ച നിലയിലാണ് വിലാസിനിയെ കണ്ടെത്തിയത്.
സ്വയം മരിക്കുകയാണെന്നും സ്വത്ത് ആർക്കൊക്കെ നൽകണമെന്നുമെല്ലാം ചുവരിൽ എഴുതിയിരുന്നു. പുരുഷോത്തമൻ എഴുതിയ ആത്മഹത്യാക്കുറിപ്പാണ് ഇതെന്നാണ് പൊലീസ് അനുമാനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London