കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും മതിയായ തെളിവുകളില്ലെന്നുമാണ് ശിവശങ്കറിൻ്റെ വാദം.
സ്വപ്നയുടെ മൊഴി ഉൾപ്പെടെയുള്ള തെളിവുകൾ ആണ് കസ്റ്റംസ് കോടതിക്ക് മുമ്പാകെ കൊണ്ടുവരുന്നത്. നേരത്തെ ഇഡിയുടെ കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ഡോളർ കേസിലും ചോദ്യം ചെയ്യൽ അനിവാര്യമായ സാഹചര്യത്തിൽ 7 ദിവസം കൂടി കസ്റ്റഡി കാലാവധി കോടതി നീട്ടി നൽകിയിരുന്നു. ഇത് ഇന്ന് അവസാനിക്കും.
അതേസമയം ഡോളർ കേസിൽ നിർണായകമായ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചതായാണ് വിവരം. സ്വപ്ന സരിത്ത് എന്നിവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London