ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് നിതി ആയോഗ്. കഴിഞ്ഞ ദിവസം അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഡൽഹിയിലെ സാഹചര്യം ഗുരുതരമാണെന്നും കൊവിഡ് സാഹചര്യം ഇനിയും മോശമാകാൻ സാധ്യതയുണ്ടെന്നും നിതി ആയോഗ് വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുകയാണ് വേണ്ടതെന്നും ഡൽഹി ആരോഗ്യമന്ത്രി വ്യക്തമാക്കി.
8500 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. അരലക്ഷത്തിലധികം പേർക്ക് കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ചതായും രോഗപ്രതിരോധത്തിനായി ലോക്ഡൗൺ ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനായി ലോക്ഡൗൺ ഫലപ്രദമാണെന്ന് കരുതുന്നില്ല.
കോവിഡ് പരിശോധന പ്രതിദിനം ഒരു ലക്ഷമാക്കി വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ യോഗത്തിന് ശേഷം പറഞ്ഞിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London