സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് 1715 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകളിലെ ആശങ്ക സംസ്ഥാനത്ത് നിലനില്‍ക്കുകയാണ്. കൊവിഡ് അവലോകന യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമ്പര്‍ക്കത്തിലൂടെ 1216 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 92 പേരുടെ ഉറവിടം അറിയില്ല. 60 വിദേശം. 108 സംസ്ഥാനം. 30 ആരോഗ്യപ്രവര്‍ത്തകര്‍. 24 മണിക്കൂറിനിടെ 27714 സാമ്പിള്‍ പരിശോധനയ്ക്കയച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സിറ്റിയില്‍ ഹോം ക്വാറന്റൈനില്‍ ഉള്ളവരുടെ മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്തു വരികയാണെന്ന് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ. സൈബര്‍ സെല്‍ മുഖേന ഇവരെ നിരീക്ഷിക്കുന്നതിനോടൊപ്പം ഓരോ സ്റ്റേഷനിലും രൂപീകരിച്ചിട്ടുള്ള ക്വാറന്റൈന് ചെക്കിംഗ് ടീമുകള്‍ നേരിട്ടും ഫോണ്‍ മുഖേനയും സമീപവാസികളുടെ സഹകരണത്തോടും ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീട്ടില്‍ തന്നെ ഉണ്ടോ എന്ന് പരിശോധന നടത്തും. ഹോം ക്വാറന്റൈന് ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം ആളുകള്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് ആക്ട് 2020 പ്രകാരവും കേരള പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരവും ഐപിസി വകുപ്പുകള്‍ പ്രകാരവും കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London