രാജ്യത്ത് കൊവിഡ് കാലത്ത് നടന്ന വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച ഡിജിറ്റൽ സംവിധാനത്തിനുള്ള അംഗീകാരം കേരളത്തിലെ സ്റ്റാർട്ടപ്പ് കമ്പനി ആയ ക്യൂകോപ്പിയെ തേടിയെത്തി. കൊവിഡ് മഹാമാരിയുടെ സമയത്ത് ആധികാരിക വിവരങ്ങൾ തത്സമയം ജനങ്ങളിലേക്കെത്തിക്കുകയും വ്യാജവാർത്തകളെ പ്രതിരോധിക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള മൊബൈൽ ആപ്പ് ലോഞ്ച് ചെയുകയും സർക്കാരിന് ഡിജിറ്റൽ സപ്പോർട്ട് ചെയ്യുകയും ചെയ്ത പശ്ചാത്തലങ്ങൾ പരിഗണിച്ചാണ് ഈ അംഗീകാരം.
സംസ്ഥാനത്തിൻ്രെ കോവിഡ് പ്രതിരോധ മൊബൈൽ ആപ്പ് ആയ ” GoK Direct ” ഡെവലപ്പ് ചെയ്തത് കോഴിക്കോട് യു എൽ സൈബർ പാർക്കിൽ പ്രവർത്തിക്കുന്ന Qkopy എന്ന സ്റ്റാർട്ട് ആപ്പ് കമ്പനി ആണ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനുള്ള ലോകോത്തര ഡിജിറ്റൽ മാതൃക സൃഷ്ഠിച്ചതിനു അമേരിക്കയിൽ നിന്നുമുള്ള അന്താരാഷ്ട്ര പുരസ്കാരവും ക്യൂകോപ്പിക്ക് ലഭിച്ചിരുന്നു.
കോഴിക്കോട് നെ ഭീതിയിലാഴ്ത്തിയ നിപ, കേരള സംസ്ഥാനത്തെ ആകമാനം പ്രതിസന്ധിയിലാഴ്ത്തിയ നൂറ്റാണ്ടിലെ മഹാ പ്രളയം എന്നീ സമയത്ത് കേരള സർക്കാരിനു ഡിജിറ്റൽ സംവിധാനം ഒരുക്കിയ സ്റ്റാർട്ടപ്പ് കമ്പനി കൂടിയാണ് Qkopy. സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള ഒട്ടേറെ സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ അന്നും ഈ സ്റ്റാർട്ടപ്പ് നു ലഭിച്ചിട്ടുണ്ട്.
സമൂഹത്തിനു ഗുണകരമാവുന്ന പ്രോജക്ടുകൾ നടപ്പിലാക്കുമ്പോൾ ഇങ്ങനെയുള്ള അംഗീകാരങ്ങൾ ലഭിക്കുന്നത് മുന്നോട്ടുള്ള യാത്രയിൽ വലിയ ആത്മവിശ്വാസം തരുമെന്ന് ക്യൂകോപ്പി സ്റ്റാർട്ടപ്പ് കമ്പനിയുടെ സി.ഇ.ഒ കോഴിക്കോട് സ്വദേശി അരുൺ പെരൂളി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London