രാജ്യത്ത് 24 മണിക്കൂറിനിടെ 8392 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 230 മരണവും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. ആഗോള തലത്തില്‍ കൊവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമതെത്തിയിരുന്നു. ജര്‍മനിയേയും ഫ്രാന്‍സിനേയും മറികടന്നാണ് ഇന്ത്യ രോഗബാധിതരുടെ എണ്ണത്തില്‍ ഏഴാമതെത്തിയത്. രാജ്യത്ത് 1,90,535 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 5394 പേര് രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇന്ത്യയിലെ കൊവിഡ് കേസുകള്‍ അധികം വൈകാതെ രണ്ട് ലക്ഷം കടന്നേക്കും. യു.എസ്.എ, ബ്രസീല്‍, റഷ്യ, സ്പെയിന്,യു.കെ, ഇറ്റലി എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. 1,90,535 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 91819 പേര് രോഗമുക്തി നേടിയപ്പോള്‍ 93322 പേര് ഇപ്പോള്‍ ചികിത്സയിലാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London