കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ടിപിആർ 30ന് മുകളിലുള്ള ജില്ലകളിൽ പൊതുപരിപാടികൾ അനുവദിക്കില്ല. 23ന് മുകളിലാണ് കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് . മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായത്.
സർക്കാർ പരിപാടികൾ പൂർണമായും ഓൺലൈനിലേക്ക് മാറും. സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം അനുവദിക്കും. ടിപിആർ 20ന് മുകളിലുള്ള ജില്ലകളിലെ പരിപാടികളിൽ 50 പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി. മാളുകളിൽ 25 സ്ക്വയർ ഫീറ്റിന് ഒരാൾ എന്ന നിലയിലായിരിക്കും പ്രവേശനം. ക്ലസ്റ്ററുകളിൽ ജില്ലാ കലക്ടർമാർക്ക് നിയന്ത്രണം ഏർപ്പെടുത്താം. കഴിഞ്ഞ ആഴ്ചയിലെതിനെക്കാൾ 35000 അധിക കൊവിഡ് കേസുകളാണ് ഈ ആഴ്ച റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കടന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെയും ഐസിയു, ഓക്സിജൻ കിടക്കകൾ ആവശ്യമുള്ളവരുടെയും എണ്ണം വർധിച്ചു. അതേസമയം വെൻറിലേറ്റർ ആവശ്യമുള്ള രോഗികളുടെ എണ്ണം മൂന്ന് ശതമാനം കുറഞ്ഞെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London