ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ ട്രെയിന്‍ സര്‍വീസ് തുടരുമോ എന്ന ചോദ്യത്തില്‍ വ്യക്തത വരുത്തി റെയില്‍വേ. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറുകള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് റെയില്‍വേ തീരുമാനം അറിയിച്ചത്. നിലവിലുള്ള സര്‍വീസുകള്‍ നിര്‍ത്താനോ വെട്ടിക്കുറക്കാനോ ആലോചിക്കുന്നില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സുനീത് ശര്‍മ വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കാനോ നിയന്ത്രിക്കാനോ ഉള്ള അപേക്ഷ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സബര്‍ബന്‍ ട്രെയിനുകളും സര്‍വീസ് തുടരും. ട്രെയിനുകളുടെ കുറവ് ഇല്ലെന്നും സ്റ്റേഷനുകളിലെ തിരക്ക് സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിനനുസരിച്ച് ട്രെയിനുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ആദ്യമായിട്ടാണ് റെയില്‍വേ സമ്പൂര്‍ണമായി അടച്ചിടുന്നത്. തുടര്‍ന്ന് ആയിരങ്ങളാണ് വീട്ടിലെത്താനാകാതെ ബുദ്ധിമുട്ടിയത്. മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാത്രി നിയന്ത്രണമടക്കം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London