ഇന്ത്യയിൽ ഒറ്റ ദിവസംകൊണ്ട് കൊവിഡ് ബാധിച്ച് മരിച്ചത് 2000 പേർ. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 11903 ആയി. മരണസംഖ്യ 9000ൽ നിന്ന് 11000 കടന്നത് മൂന്ന് ദിവസം കൊണ്ടാണെന്ന് രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 24 മണിക്കൂറിനിടെ 10974 പോസിറ്റീവ് കേസുകളും 2003 മരണവും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കൊവിഡ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്ത് 97ആം ദിവസമാണ് മരണസംഖ്യ 11000 കടക്കുന്നത്. മാർച്ച് 12നായിരുന്നു ഇന്ത്യയിൽ ആദ്യമായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകൾ മൂന്നര ലക്ഷം കടന്നു. ഇതോടെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 354065 ആയി. കൊവിഡ് കേസുകൾ മൂന്ന് ലക്ഷം കടന്നത് ജൂൺ 13നാണ്. അരലക്ഷത്തിൽ അധികം കേസുകൾ നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London