സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഇനിയും ഉയർന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കൊവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാന കാരണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അതിനിടെ സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികൾ ആയിരം കടന്നു. ഏഴാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകൾ ആയിരത്തിന് മുകളിൽ. ഇന്നലെ മാത്രം 1494 പ്രതിദിനരോഗികൾ. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10ന് മുകളിൽ തന്നെ തുടരുന്നു. കൊവിഡ് വ്യാപനം ഇനിയും ഉയരുമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിലവിലെ വിലയിരുത്തൽ.
മാസ്കും മറ്റ് കൊവിഡ് പ്രതിരോധമാർഗങ്ങളും അവഗണിക്കുന്നതാണ് രോഗവ്യാപത്തിന് പ്രധാനകാരണം. സ്കൂളുകളിൽ കൂടുതൽ ജാഗ്രത വേണം. ഇനിയും വാക്സിൻ സ്വീകരിക്കവരുടെ എണ്ണം ആശങ്കെപ്പെടുത്തുന്നതാണ്. ഇവർ അതിവേഗം വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനം കൂടുതലുള്ള എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണവുമുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London