പാലക്കാട്: സി പി എം നേതാവും മുൻ എം പിയുമായ എം ബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് ആയ വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പനിയെ തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് പോസിറ്റീവായത്. വീട്ടിൽ വിശ്രമത്തിലാണെന്നും അടുത്തിടപഴകിയവർ മുൻ കരുതൽ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ പാലക്കാട് മുൻസിപ്പാലിറ്റിയുടെ തിരഞ്ഞെടുപ്പ് ചുമതല നിർവഹിച്ചിരുന്ന രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചത് പാർട്ടിയേയും ആശങ്കയിലാക്കിയിട്ടുണ്ട്.
എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London