സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടതൽ ഇളവുകൾക്ക് തീരുമാനം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നീട്ടി.
എ കാറ്റഗറിയിൽ എല്ലാ കടകൾക്കും എല്ലാ ദിവസവും പ്രവർത്തിക്കാം. ടിപിആർ നിരക്ക് അഞ്ച് ശതമാനം വരെയാണ് എ കാറ്റഗറി. ബി കാറ്റഗറിയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാം. മറ്റ് കടകൾക്ക് തിങ്കൾ ,ബുധൻ വെള്ളി ദിവസങ്ങളിൽ രാത്രി എട്ട് മണി വരെ പ്രവർത്തിക്കാം. ടിപിആർ നിരക്ക് 10 ശതമാനം വരെയുള്ളതാണ് ബി കാറ്റഗറി. സി കാറ്റഗറിയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും പ്രവർത്തിക്കാം. മറ്റ് സാധനങ്ങൾ വിൽക്കുന്ന കടകൾ വെള്ളിയാഴ്ച മാത്രം എട്ട് മണി വരെ പ്രവർത്തിക്കാം. ഡി കാറ്ററഗറിയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രം അനുമതിയുള്ളു.
ബാങ്കുകളിൽ തിങ്കൾ മുതൽ വെളളി വരെ ഇടപാടുകാർക്ക് പ്രവേശനമുണ്ടാകും. നേരത്തെ ഒന്നിടവിട്ട ദിവസങ്ങളിൽ തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിലായിരുന്നു ബാങ്കുകൾ തുറക്കുക.
വാരാന്ത്യ ലേക്ഡൗൺ തുടരുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അലോകന യോഗത്തിൽ തീരുമാനമായി. എ,ബി.സി ക്യാറ്റഗറികളിലെ മൈക്രോ കണ്ടയിന്റമെന്റ് സോണുകൾ കളക്ടർമാർക്ക് തീരുമാനിച്ച് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാമെന്നും സർക്കാർ തീരുമാനമെടുത്തു. ടി പി ആർ മാനദണ്ഡം മുൻ നിശ്ചയിച്ച പ്രകാരം തുടരും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London