കൊവിഡ് മരണങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നൽകുന്നതിനുള്ള വെബ്സൈറ്റ് സജ്ജമായിയിട്ടുണ്ടെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകർ താഴെ പറയുന്ന രേഖകൾ കൂടി സമർപ്പിക്കേണ്ടതാണ്.
മരണപ്പെട്ടവരുടെ അടുത്ത ബന്ധുവാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബന്ധപ്പെട്ട വില്ലേജ് ഓഫീസർ അപേക്ഷകർ സമർപ്പിച്ച രേഖകളും വസ്തുതയും പരിശോധിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് കൈമാറും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അപേക്ഷ പരിശോധിച്ച് അന്തിമ അംഗീകാരം നൽകും. ആ പരിശോധനക്ക് ശേഷം മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപയും കൊവിഡ് ബാധിച്ച മരണപ്പെടുന്ന വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബിപിഎൽ കുടുംബങ്ങൾക്ക് 36 മാസക്കാലത്തേക്ക് പ്രതിമാസം 5000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. സമർപ്പിച്ച അപേക്ഷയുടെ തത്സ്ഥിതി പരിശോധിക്കാനുള്ള സംവിധാനവും ലഭ്യമാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London