തിരുവനന്തപുരം നെട്ടയത്ത് കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. 72 വയസ്സായിരുന്നു. 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28ന് മരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 24 ആയി. മുംബൈയില്‍ നിന്ന് ഇയാള്‍ വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. പ്രമേഹബാധിതനായിരുന്നു. വരുമ്പോള്‍ തന്നെ അവശനിലയിലായിരുന്നു. ആദ്യം ജനറല്‍ ആശുപത്രിയിലാണ് ചികിത്സതേടിയത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച എത്തിയ ഇദ്ദേഹം തൊട്ടടുത്ത ദിവസം തന്നെ മരിച്ചു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
© 2019 IBC Live. Developed By Web Designer London