മിച്ചിഗൺ: മനുഷ്യർക്ക് പുറമെ ഗോറില്ലകൾക്കും കോവിഡ് സ്ഥിരീകരിച്ചു. യു എസിലെ കാലിഫോർണിയയിലെ സാൻഡിയാഗോ സഫാരി പാർക്കിലെ രണ്ട് ഗോറില്ലകൾക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോർട്ട്. ആദ്യമായാണ് ഗൊറില്ലകൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
മൃഗശാലയിലെ ജീവനക്കാരനിൽനിന്നാണ് വൈറസ് ബാധിച്ചതെന്ന് കരുതുന്നു. കടുത്ത ചുമയാണ് ലക്ഷണമായി കണ്ടത്. മറ്റുള്ള ഗോറില്ലകൾക്ക് വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ രോഗം ബാധിച്ചവരെ പ്രത്യേക നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ഡിസംബർ മുതൽ സാൻഡിയാഗോ സഫാരി പാർക്ക് അടച്ചിട്ടിരിക്കുകയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London