തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. അതിന്റെ പശ്ചാത്തലത്തില്‍ പോലീസ് പരിശോധന ശക്തമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. മാസ്ക്, സാമൂഹിക അകലമുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കൊവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ദ്ധിച്ചുവരികയാണ്. വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. ഇതിനെത്തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സഹാചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് ഡിജിപിയും വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാനവിഭാഗം എഡിജിപി, മേഖല ഐജിമാര്‍, ഡിഐജിമാര്‍ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. നോഡല്‍ ഓഫിസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിച്ചു. കേരളത്തിലെത്തുന്ന ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന് തുടരും. വാക്സിനേഷന് ഊര്‍ജിതമാക്കും. കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ / സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പ്രതിരോധത്തില്‍ പങ്കാളികളാക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London