കോവിഡ് ലുലു മാൾ സംബന്ധിച്ച വാർത്ത അടിസ്ഥാനരഹിതം. ലുലു മാളിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമായെന്നും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നുമുള്ള തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.
കോവിഡ് സമ്പർക്ക വ്യാപനം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തക്കസമയത്ത് തന്നെ ലുലു മാൾ കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുകയും സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.
സ്ഥാപനത്തിൻ്റെ മാനേജ്മെൻറ് പൂർണമായും ഇതിനോട് സഹകരിക്കുക മാത്രമല്ല, കോവിഡ് പ്രതിരോധത്തിനായി ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയും ചെയ്തു. ബോധപൂർവ്വം തെറ്റിദ്ധാരണ പരത്തുന്നതും വ്യാജവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
© 2019 IBC Live. Developed By Web Designer London