രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഡൽഹി മുംബൈയെ മറികടന്നു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും അതിവേഗമാണ് രോഗവ്യാപനം. മധുരയില്‍ ഇന്നു മുതല്‍ ഏഴു ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആന്ധ്രയിലും കർണാടകയിലും കൊവിഡ് കേസുകൾ 10000 കടന്നു. പശ്ചിമ ബംഗാൾ സർക്കാർ ചില ഇളവുകളോടെ ജൂലൈ 31 വരെ ലോക്ക്ഡൗൺ നീട്ടി. ഡൽഹിയിൽ കൊവിഡ് കേസുകൾ 70000 കടന്നു. 24 മണിക്കൂറിനിടെ 3788 പോസിറ്റീവ് കേസുകളും 64 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 70390ഉം മരണം 2365ഉം ആയി. ഇതോടെ രോഗികളുടെ എണ്ണത്തിൽ ഡൽഹി, മുംബൈയെ മറികടന്നു. മുംബൈയിൽ രോഗബാധിതർ 69,625 ആണ്.
തമിഴ്നാട്ടിൽ 33 പേർ കൂടി മരിച്ചു. 2865 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 67468 ആയി ഉയർന്നു. ആകെ മരണം 866 ആണ്. ചെന്നൈയിൽ മാത്രം 45814 രോഗികളാണ് ഉള്ളത്. റെയിൽവേ മന്ത്രാലയത്തിലെ 29 ഉദ്യോഗസ്ഥർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. അരുണാചൽ പ്രദേശിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ ആകെ കൊവിഡ് കേസുകൾ 29001ഉം മരണം 1736ഉം ആയി. ജമ്മുകശ്മീരിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്കും പത്ത് പൊലീസുകാർക്കും രോഗം സ്ഥിരീകരിച്ചു. ഛത്തീസ്ഗഡിൽ 15 ബി.എസ്.എഫ് ജവാന്മാർ കൂടി രോഗബാധിതരായി. തെലങ്കാനയിൽ 891 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 10,444 ആയി ഉയർന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London