രാജ്യത്ത് ദിനംപ്രതി കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളാണിത്. 32,000 ത്തിലധികമായി രാജ്യത്ത് പ്രതിദിന വര്‍ധന. ആദ്യമായിട്ടാണ് കൊവിഡ് രോഗവ്യാപനം 24 മണിക്കൂറിനുള്ളില്‍ 32,695 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ മഹാരാഷ്ട്രയിലാണ്. കൊവിഡ് രോഗികള്‍ അതിവേഗം ഉയരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 7,975 പേര്‍ക്ക് രോഗബാധയാണ് സ്ഥിരീകരിച്ചത്. 233 പേര്‍ക്ക് ജീവന് നഷ്ടമാകുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 2,75,640 പേര്‍ക്ക് രോഗബാധയുണ്ടായി. 3,606 പേര് ഇന്നലെ രോഗമുക്തി നേടി. ആകെ രോഗ മുക്തരായവരുടെ എണ്ണം 1,52,613 ആയി. 55.37 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക. കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈ നഗരത്തില്‍ നിന്നാണ്.
തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ക്ക് ശമനമില്ല. ഇന്നലെ മാത്രം 4496 പേര്‍ക്കാണ് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 1,51,820 ആയി. 2167 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് മൂലം ജീവന് നഷ്ടമായത്. ഇതുവരെ 1,02,310 പേര്‍ക്ക് രോഗമുക്തിയുണ്ടായി. നിലവില്‍ 47340 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
ഡല്‍ഹിയില്‍ ബുധനാഴ്ച 1647 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സമയപരിധിയില്‍ 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യതലസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 116993 ആയി ഉയര്‍ന്നു. 17807 സജീവ കേസുകളാണ് നിലവിലുള്ളത്. 95699 പേര് രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 925 കൊവിഡ് കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 10 മരണവും സംഭവിച്ചു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 44,648 ആയി ഉയര്‍ന്നപ്പോള്‍ 2,081 മരണങ്ങള് സംഭവിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London