സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ നൽകേണ്ടെന്ന് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം. വാക്സിനെടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ ആർടിപിസിആർ എടുക്കണം. ഉദ്യോഗസ്ഥർ സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധന നടത്തണമെന്നും സർക്കാർ നിർദേശം നൽകി.
അതേസമയം കൊവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തി സിനിമാ തീയറ്ററുകളുടെ കാര്യത്തിലും സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഒമിക്രോണിന്റെ കൂടി പശ്ചാത്തലത്തിൽ തീയറ്ററുകളുടെ മുഴുവൻ സീറ്റിലും കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് തന്നെയാണ് സർക്കാർ തീരുമാനം. ഒമിക്രോൺ ഭീഷണി സർക്കാർ ഗൗരവത്തോടെ കാണുന്നതിനൊപ്പം എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങളായതിനാൽ കൂടുതൽ ആളുകളെ അനുവദിക്കാൻ കഴിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തീയറ്ററുകൾക്ക് കൂടുതൽ ഇളവുകൾ വേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London