കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ഇരിക്കൂർ സ്വദേശി ഉസ്സൻ കുട്ടിയാണ് ഇന്നലെ രാത്രി പതിനൊന്നിന് മരിച്ചത്. ഈ മാസം ഒൻപതിനാണ് അദ്ദേഹം നാട്ടിലെത്തിയത്. പനിയും, വയറിളക്കവും ബാധിച്ചതിനെ തുടർന്ന് പത്താം തിയതിയാണ് ഉസ്സൻ കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഫലം ഇതുവരെ വന്നിട്ടില്ല. ഹൃദ്രോഗവും, രക്തസമ്മർദ്ദവും ഇദ്ദേഹത്തിനുണ്ടായിരുന്നു. മരണകാരണം കൊവിഡ് ആണോ എന്ന് ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ അറിയാൻ സാധിക്കൂ.
© 2019 IBC Live. Developed By Web Designer London