സ്കൂളുകളിൽ കൊവിഡ് വാക്സിനേഷന് ക്രമീകരണം ഏർപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 500 കുട്ടികളിൽ കൂടുതലുള്ള സ്കൂളുകളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കും. രക്ഷിതാക്കളുടെ പൂർണ്ണ സമ്മതോടെ മാത്രമേ വാക്സിനേഷൻ നൽകൂവെന്നും മന്ത്രി വ്യക്തമാക്കി. 51 ശതമാനം കുട്ടികൾ ഇതിനകം വാക്സിനെടുത്തു. 967 സ്കൂളുകളിൽ വാക്സിനേഷന് സൗകര്യം ഏർപ്പെടുത്തും. വാക്സിനേഷൻ നടക്കുന്ന സ്കൂളുകളിൽ നാളെ രാവിലെ പി.ടി.എ മീറ്റിങ് ചേരും. മറ്റ് സ്കൂളുകളിലുള്ളവർക്ക് തൊട്ടടുത്ത് വാക്സിനേഷൻ കേന്ദ്രമുള്ള സ്കൂളിലെത്തി വാക്സിൻ സ്വീകരിക്കാം. ബുധനാഴ്ചയാണ് സംസ്ഥാനത്തെ സ്കൂളുകളിൽ വാക്സിനേഷൻ ആരംഭിക്കുക.
സ്കൂൾ തുറക്കുന്നതിന് നൽകിയ മാർഗരേഖ കർശനമായി പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പത്ത് മുതലുള്ള ക്ലാസുകൾക്ക് നിലവിലെ സംവിധാനത്തിൽ പഠനം തുടരും. ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ ഈ മാസം 21 മുതൽ സ്കൂളിൽ വരേണ്ട. അവർക്ക് ഓൺലൈൻ ക്ലാസ് ആയിരിക്കും. വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ ക്ലാസുണ്ടാവും. പുതുക്കിയ ടൈംടേബിൾ ഉടനെ പ്രഖ്യാപിക്കും. അതേസമയം അധ്യാപകർ സ്കൂളുകളിൽ വരണം. ഓൺലൈൻ ക്ലാസിന് ആവശ്യമായ നേതൃത്വം വഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London