കൊച്ചി: ആദ്യഘട്ട കുത്തിവെപ്പിനുളള കൊവിഡ് വാക്സിന് കേരളത്തിലെത്തി. 25 പെട്ടി വാക്സിനുകളുമായാണ് ആദ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയത്. വാക്സിന് ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനത്തിൽ കൊച്ചി റീജണല്‍ സ്റ്റോറില്‍ സൂക്ഷിക്കും. പൂനൈയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്ന് കൊവിഷീല്‍ഡ് വാക്സിനാണിത്. കേരളത്തിന് ആദ്യ ഘട്ടത്തിൽ 4,33,500 ഡോസ് വാക്സിനാണ് നൽകുന്നത്.
15 പെട്ടി വാക്സിൻ എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിലേക്കാണ്. 10 പെട്ടികൾ റോഡ് മാർഗ്ഗം കോഴിക്കോടും കൊണ്ടുപോകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിണൽ വാക്സിൻ സ്റ്റോറുകളിൽ നേരിട്ടാണ് എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000, എറണാകുളത്ത് 1,80,000, കോഴിക്കോട്ട് 1,19,500 ഡോസ് വാക്സിനാണ് എത്തിക്കുന്നത്. കോഴിക്കോട് നിന്നും 1,100 ഡോസ് മാഹിക്ക് നൽകണം.
വൈകുന്നേരം ആറ് മണിയോടെ അടുത്ത വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങും. നിശ്ചയിച്ച കേന്ദ്രങ്ങളിലെത്തിക്ക് എത്തിക്കാൻ പ്രത്യേക സംവിധാനമേർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാന വിഹിതത്തിന് പുറമെ ലഭിക്കുന്ന വാക്സിന് കേന്ദ്ര സർക്കാരിന് കീഴിലെ ആശുപത്രികൾക്കാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London