കേരളത്തിൽ നാളെ നാല് ജില്ലകളിൽ കോവിഡ് വാക്സിന്റെ ഡ്രൈ റൺ നടത്തും. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് നാളെ ഡ്രൈ റൺ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളിൽ ഓരോ ആശുപത്രികളിലും ഡ്രൈ റൺ നടത്തും. ജനുവരി 2 മുതൽ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിൻ ഡ്രൈ റൺ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കൾ വ്യാഴാഴ്ച നടന്ന ഉന്നതതല യോഗത്തിനു ശേഷം വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് സംസ്ഥാനങ്ങളിൽ രണ്ട് ദിവസത്തെ ഡ്രൈ റൺ വിജയകരമായി സംഘടിപ്പിച്ചിരുന്നു
സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകൾക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ.ശൈലജ ടീച്ചർ അറിയിച്ചു. ഇതനുസരിച്ച് ആർടിപിസിആർ. (ഓപ്പൺ) ടെസ്റ്റിന് 1500 രൂപ, എക്സ്പേർട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപ, ആർടി-ലാമ്പിന് 1150 രൂപ, റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാർജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാർജുകളും ഉൾപ്പടെയുള്ളതാണ് ഈ നിരക്ക്. ഈ നിരക്കുകൾ പ്രകാരം മാത്രമേ ഐസിഎംആർ/സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്കും, ആശുപത്രികൾക്കും കോവിഡ് പരിശോധന നടത്താൻ കഴിയുകയുള്ളൂ. ഈ നിരക്കിൽ കൂടുതൽ ആരും ഈടാക്കരുതെന്നും മന്ത്രി വ്യക്തമാക്കി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London