തിരുവനന്തപുരം : കൊവിഡ് വാക്സിൻ കുത്തിവെയ്പിന് കേരളം പൂർണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കുത്തിവെയ്പ് എടുത്താലും ജാഗ്രത തുടരണമെന്നും പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും താരതമ്യേന പാർശ്വഫലങ്ങൾ കുറഞ്ഞ വാക്സിനാണ് കൊവിഷീൽഡെന്നും മന്ത്രി പറഞ്ഞു. വാക്സിൻ കേന്ദ്രങ്ങൾ തയ്യാറാക്കിയതിലെ വിവാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും അടുത്ത ഘട്ടത്തിൽ ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
.അടുത്ത സാമ്പത്തിക വർഷത്തിൽ കേരളം കൊവിഡ് മുക്തകമാകുമെന്ന് പ്രതീക്ഷിയ്ക്കുന്നുവെന്നും, വാക്സിൻ വലിയ പ്രതീക്ഷയും ആശ്വാസവും നൽകുന്നുവെന്നും വ്യക്തമാക്കി. ആവശ്യമായ വാക്സിൻ കിട്ടിയാൽ ഏപ്രിലോടെ എല്ലാവർക്കും കുത്തിവെയ്പെടുക്കാൻ സാധിയ്ക്കുമെന്നും പറഞ്ഞു.
സംസ്ഥാനത്തെ 133 കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ 10ന് വാക്സിൻ കുത്തിവെയ്പ് ആരംഭിയ്ക്കും. രജിസ്റ്റർ ചെയ്തവർ എവിടെ വാക്സിൻ എടുക്കാൻ പോകണമെന്ന് എസ്എംഎസിലൂടെ അറിയിക്കും. അടുത്ത ദിവസങ്ങളിൽ രാവിലെ ഒമ്പതിന് തുടങ്ങി വൈകിട്ട് അഞ്ചിന് വാക്സിനേഷൻ അവസാനിയ്ക്കും. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനവും ഏർപ്പെടുത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London