കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്കി. പുതിയതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കലാകാരന്മാര് കോവിഡ് ഇല്ലെന്ന പരിശോധന ഫലം നല്‍കണം. മേക്കപ്പ് കഴിവതും വീട്ടില്‍ തന്നെ പൂര്‍ത്തിയാക്കണം. ഓഡിറ്റോറിയത്തില്‍ പരമാവധി 200 കാണികളെ മാത്രമേ അനുവദിക്കാവൂ. തുറസായ സ്ഥലങ്ങളില്‍ ആറടി അകലം വിട്ട് മാത്രമേ കാണികളെ ഇരുത്താവൂവെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മാസ്കോ ഫേസ് ഷീല്‍ഡോ നിര്‍ബന്ധമായും ധരിക്കണം. വേദിയും സദസും പരിപാടിക്ക് മുന്‍പ് അണുവിമുക്തമാക്കണം. അതേസമയം, സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം അനുസരിച്ച് അതത് സര്‍ക്കാരുകള്‍ക്ക് പരിപാടികള്‍ക്ക് അനുവാദം നല്‍കാതിരിക്കാമെന്നും കേന്ദ്രം അറിയിച്ചു.
© 2019 IBC Live. Developed By Web Designer London