സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനം നടന്ന് കഴിഞ്ഞെന്ന് ഐഎംഎ പ്രസിഡന്റ്. മൂന്നു കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് സമൂഹ വ്യാപനം നടന്നുവെന്ന നിഗമനത്തിലേക്കു ഐഎംഎ എത്തിയതതെന്നും സമൂഹ വ്യാപനം നടന്നെന്ന കാര്യം മുഖ്യമന്ത്രിയെ അറിയിച്ചെന്നും ഐഎംഎ പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് വ്യക്തമാക്കിയത്. രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ വര്‍ധിക്കുന്നു, കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് വരുന്നു, സംസ്ഥാനത്ത് നിന്ന് രോഗലക്ഷണമില്ലാതെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നു എന്നീ കാരണങ്ങളാണ് സമൂഹവ്യാപനം നടന്നെന്നതിന് ഐഎംഎ ഉയര്‍ത്തുന്ന വാദങ്ങള്‍.
എടപ്പാളില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതും മറ്റുമുള്ള ഉദാഹരണ സഹിതമാണ് ഐഎംഎ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്ത് നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ഉയര്‍ത്തണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ പരിശോധന വേണമെന്നും ആവശ്യപ്പെടുന്ന ഐഎംഎ സമൂഹവ്യാപനത്തിലേക്ക് കടക്കുമ്പോള്‍ രോഗം നിയന്ത്രണം എളുപ്പമാകില്ലെന്നും വ്യക്തമാക്കി. സംസ്ഥാനം വീണ്ടും ലോക്ക് ഡൗണിലേക്ക് പോകേണ്ട സാഹചര്യത്തിലാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയ ഐഎംഎ ഇളവുകള്‍ തെറ്റായി ഉപയോഗിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും നിയമം കര്‍ശനമാക്കേണ്ട സ്ഥിതിയാണുള്ളതെന്നും പറയുന്നു. ജനങ്ങള്‍ക്കിടയില്‍ ഉത്തരവാദിത്വം വരണമെങ്കില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. മാസ്ക് ശരിയായി ധരിക്കാത്തതും സാമൂഹികാകലം പാലിക്കാത്തതും സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് മുന്നറിയിപ്പും ഐഎംഎ പ്രസിഡന്റ് പറയുന്നു.
© 2019 IBC Live. Developed By Web Designer London