ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,05,91079 ആയി. 57,98,973 പേര് രോഗമുക്തി നേടി. നിലവില്‍ 42,78,085 പേര് ചികിത്സയിലാണ്. 5,14,021 കോവിഡ് ബാധിതര്‍ മരണത്തിന് കീഴടങ്ങി.യു.എസ് ആണ് കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യം. 27,27,853 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 14,54,397 പേര് ചികിത്സയില്‍ തുടരുകയാണ്. 11,43,334 പേര് രോഗമുക്തി നേടി. 1,30,122 പേര് മരിച്ചു.ബ്രസീലാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്്. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം 14,08,485 ആയി. 59,656 പേര് മരിച്ചു. 7,90,040 പേര്‍ക്ക് രോഗം ഭേദമായി. 5,58,789 പേര് ചികിത്സയിലാണ്.റഷ്യയാണ് കോവിഡ് പിടിച്ചുലച്ച മറ്റൊരു രാജ്യം. 6,47,849 പേര്‍ക്കാണ് റഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 2,25,879 പേര് ചികിത്സയിലാണ്. 9,320 മരിച്ചു. 4,12,650 പേര് രോഗം ഭേദമായി വീടണഞ്ഞു.ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 18,563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 503 പേര് മരിക്കുകയും ചെയ്തു. 17,400 പേര് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 2,20,114 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 86 ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തിയെന്നും ഐ.സി.എം.ആര് അറിയിച്ചു. 2,17,931 പരിശോധനകളാണ് 24 മണിക്കൂറിനിടെ നടത്തിയത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London