സ്വാതന്ത്ര്യദിനത്തില്‍ കൊവിഡ്-19 വാക്സിന് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാമെന്ന പ്രതീക്ഷയില്‍ ഐസിഎംആര്‍. കൊവിഡ്-19 വാക്സിന് അതിവേഗം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡും (ബിബിഎല്‍) തീരുമാനിച്ചു. ആഗസ്റ്റ് 15 നകം വാക്സിന് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ആവശ്യമായ ക്ലിനിക്കല്‍ പരീക്ഷണങ്ങളും അതിവേഗം പൂര്‍ത്തിയാക്കും.ഐസിഎംആറും രാജ്യത്തെ പ്രമുഖ വാക്സിന് നിര്‍മാതാവായ ഭാരത് ബയോടെക് ലിമിറ്റഡും ചേര്‍ന്നാണ് വാക്സിന് വികസിപ്പിച്ചെടുക്കാനുള്ള ശ്രമവുമായി മുന്നോട്ടുപോകുന്നത്.
ഇതിനായി മനുഷ്യരില്‍ പരീക്ഷണം നടത്തുന്നതിനായി ഐസിഎംആര്‍ 12 സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ശേഷം 2020 ഓഗസ്റ്റ് 15 നകം വാക്സിന് പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ തെരഞ്ഞെടുത്ത ഒരു സ്ഥാപനത്തിന് അയച്ച കത്തില്‍ ഐസിഎംആര്‍ വ്യക്തമാക്കുന്നത്.
© 2019 IBC Live. Developed By Web Designer London