താൻ ഇടതുപക്ഷ സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ചില കുബുദ്ധികൾ പ്രചരിപ്പിക്കുന്നുണ്ടെന്നും, 52 വർഷത്തിലേറെയായുള്ള തൻ്റെ രാഷ്ട്രീയ ജീവിതം മുസ്ലീം ലീഗിൻ്റെ മൂശയിൽ കടഞ്ഞെടുക്കപ്പെട്ടതും സുതാര്യവും സംശുദ്ധവുമാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സി.പി ബാവ ഹാജി വ്യക്തമാകുകയുണ്ടായി.
പാണക്കാട്ടെ തങ്ങൾമാരുടെ ഉപദേശ നിർദ്ദേശങ്ങൾക്ക് അനുസരിച്ചല്ലാതെ ഞാൻ ഇതുവരെ പ്രവർത്തിച്ചിട്ടില്ലെന്നും. ഇനിയും അങ്ങനെ തന്നെയാകുമെന്നും, അധികാരത്തിനായി രാഷ്ട്രീയ ശത്രുക്കളുടെ മുമ്പിൽ പോകുന്ന ആളല്ല താനെന്നും, അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും പാർട്ടി തന്റെ ആത്മാവാണെന്നും സി പി ബാവ ഹാജി ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
പ്രിയ സഹോദരങ്ങളെ, ഞാൻ ഇടതുപക്ഷ സ്ഥാനാർത്ഥിയായി നിയമസഭാ തെരെഞ്ഞെടുപ്പിൽ മൽസരിക്കും എന്ന് ചില കുബുദ്ധികൾ പ്രചരിപ്പിക്കുന്നുണ്ട്.
52 വർഷത്തിലേറെയായുള്ള എൻ്റെ രാഷ്ട്രീയ ജീവിതം മുസ്ലീം ലീഗിൻ്റെ മൂശയിൽ കടഞ്ഞെടുക്കപ്പെട്ടതും സുതാര്യവും സംശുദ്ധവുമാണ്.
പാണക്കാട്ടെ തങ്ങൾമാരുടെ ഉപദേശ നിർദ്ദേശങ്ങൾക്ക് അനുസരിച്ചല്ലാതെ ഞാൻ ഇതുവരെ പ്രവർത്തിച്ചിട്ടില്ല. ഇനിയും അങ്ങനെ തന്നെയാകും. (ഇ അ )
ദുഷ്പ്രചരണം എൻ്റെ 51 കൊല്ലത്തെ രാഷ്ട്രീയ സൽകീർത്തിയെ വഴിതിരിച്ചു വിടുവാൻ ഉദ്യേശിച്ചിട്ടുള്ളതാണ്.
ചെറുതും വലുതും ഔദ്യോഗികവും അനൗദ്യോഗികവുമായ അനേകം ചുമതലകൾ പാർട്ടി എന്നെ ഏൽപ്പിച്ചിട്ടുണ്ട്. അത് ഉത്തരവാദിത്വത്തോടും കാര്യക്ഷമതയോടും ചെയ്തു വരുന്നു.
അധികാരത്തിനായി രാഷ്ട്രീയ ശത്രുക്കളുടെ മുമ്പിൽ പോകുന്ന ആളല്ല ഞാൻ. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും പാർട്ടി _ അതെൻ്റെ ആത്മാവാണ്.
ഡോ.സി.പി.ബാവാ ഹാജി വൈസ് പ്രസി. സംസ്ഥാന മുസ്ലീം ലീഗ്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London