THIRUVANANTHAPURAM, MAR 4 (UNI)- Executive meeting of Kerala Communist Party of India (CPI) in progress at M N Smarakom in Thiruvananthapuram on Monday. UNI PHOTO-43U
സിൽവർലൈൻ പദ്ധതിയുടെ കല്ലിടലിനെതിരെ സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം. ജനങ്ങളെ സർക്കാരിന് എതിരാക്കുന്ന നടപടി സ്വീകരിക്കരുതെന്ന് എക്സിക്യൂട്ടീവ് അംഗങ്ങൾ വ്യക്തമാക്കി. വികസന പരിപാടികൾ നടപ്പാക്കാൻ സാവകാശം വേണം. ദൃതി പിടിച്ചുള്ള നടപടികൾ വേണ്ട എന്നും തീരുമാനം.
തുടർന്ന് സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ ബിനോയ് വിശ്വത്തിന് വിമർശനം. കോൺഗ്രസ് അനുകൂല പരാമർശത്തിലാണ് വിമർശനം. പ്രസ്താവന അനവസരത്തിലാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. അത്തരമൊരു പ്രസ്താവന എൽഡിഎഫിനെ ബാധിക്കുമെന്ന് ആലോചിക്കണമായിരുന്നു. കോൺഗ്രസ് വേദിയിൽ പോയി അതു പറയേണ്ടിയിരുന്നില്ല. പ്രസ്താവന തികച്ചും അപക്വമായിപ്പോയെന്നും പാർട്ടി എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനമുണ്ടായി. കോൺഗ്രസ് തകർന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടത് പക്ഷത്തിനു കഴിയില്ല എന്നായിരുന്നു ബിനോയ് വിശ്വം അഭിപ്രായപ്പെട്ടത്. ഇടത് പക്ഷത്തിനു അതിനുള്ള കെൽപ് ഇല്ല. അതിനെക്കുറിച്ച് തങ്ങൾക്കും തിരിച്ചറിവുണ്ട്. അതുകൊണ്ട് കോൺഗ്രസ് തകർന്നു പോകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
First time here, haha
Comments are closed.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London