ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ. കൊടിമരത്തെ ചൊല്ലിയുള്ള തർക്കമാണ് സി.പി.ഐ-കോൺഗ്രസ് സംഘർഷത്തിൽ കലാശിച്ചത്. സംഭവതിൽ പൊലീസുകാരടക്കം 25 ഓളം പേർക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകിട്ട് 4-30 ഓടെയായിരുന്നു സംഘർഷത്തിൻ്റെ തുടക്കം. കഴിഞ്ഞ ദിവസം ചാരുംമൂട് കോൺഗ്രസ് ഓഫീസിന് തൊട്ടടുത്ത് സി.പി.ഐയുടെ കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് കോൺഗ്രസ് പ്രവർത്തകർ പിഴുതിട്ടു. ഇത് പിന്നീട് സി.പി.ഐ പ്രവർത്തകർ മൂന്ന് മീറ്റർ അകലേത്ത് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ ഓഫീസിന് സമീപത്ത് നിന്നും കൊടിമരം മാറ്റണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ഇതു സംബസിച്ച് നേതാക്കൾ ചെങ്ങന്നൂർ ആർ.ഡി.ഒ ക്ക് പരാതിയും നൽകിയിരുന്നു.
ബുധനാഴ്ച വൈകിട്ട് കൊടിമരം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പ്രവർത്തകരും കൊടിമരം സംരക്ഷിക്കാൻ സി.പി.ഐ പ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന നൂറനാട് സി.ഐ സി.പി.ഐ പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ കൊടിമരം നീക്കം ചെയ്യാൻ ശ്രമിച്ചത് സംഘർഷമുണ്ടാക്കി. തുടർന്ന് പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തിവീഷേണ്ടി വന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London