തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സിൽവർലൈൻ പദ്ധതിക്കെതിരായ വിധിയെഴുത്താകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃക്കാക്കരയിൽ പി ടി തോമസ് വിജയിച്ചതിനെക്കാൾ വലിയ ഭൂരിപരക്ഷത്തോടെ ഉമ തോമസ് ജയിക്കുമെന്ന് വി ഡി സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയപ്പോൾ കോൺഗ്രസ് രാഷ്ട്രീയ പോരാട്ടത്തിന് തയാറാകണമെന്ന് എൽഡിഎഫ് വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ സിപിഐഎം ഈ സ്ഥാനാർഥിയെ നിർത്തിയാണോ രാഷ്ട്രീയ പോരാട്ടം നടത്തുന്നതെന്ന ചോദ്യമാണ് ഉയർന്നുവരുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. പി സി ജോർജിൻ്റെ അനുഗ്രഹം വാങ്ങിയാണ് ജോ ജോസഫ് മത്സരിക്കാനിറങ്ങുന്നത്. വാ തുറന്നാൽ വിഷം തുപ്പുന്ന പി സി ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ട് വരുന്നായാളാണോ സ്ഥാനാർഥിയെന്ന ചോദ്യത്തിന് ഉത്തരം സിപിഐഎമ്മുകാർ പറയണമെന്ന് വി ഡി സതീശൻ ആഞ്ഞടിച്ചു.
തെരഞ്ഞെടുപ്പ് കാലമായതിനാൽ ഇപ്പോൾ കല്ലിടൽ നടക്കുന്നില്ല. ഈ നഗരത്തിലെ ജനങ്ങൾ ഗൗരവകരമായി കേരളത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ്. ഈ പദ്ധതി കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്നവരാണെന്ന് ഈ നഗരത്തിലെ ജനങ്ങൾക്ക് ബോധ്യമുണ്ട്. ആ ഭയമുള്ളതിനാലാണ് കല്ലിടൽ നടപടികൾ നിർത്തിവച്ചത്. പാർട്ടി കോൺഗ്രസ് നടക്കുമ്പോഴും കല്ലിടുന്നത് നിർത്തിയിരുന്നു. ആളുകളെ ബൂട്ട്സിട്ട് ചവിട്ടൽ, സ്ത്രീകളെ വലിച്ചിഴയ്ക്കൽ മുതലായ കാര്യങ്ങളൊന്നും ഇപ്പോൾ നടക്കുന്നില്ല. സർക്കാരിൻ്റെ വെല്ലുവിളിയൊന്നും ഇപ്പോൾ കാണുന്നില്ലല്ലോ? ഇതെല്ലാം സർക്കാരിന് പേടിയുണ്ടെന്നാണ് തെളിയിക്കുന്നത്. വി ഡി സതീശൻ പറഞ്ഞു. സെക്രട്ടറിയേറ്റിൽ നിലവിൽ ഭരണസ്തംഭനമാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾ ധനകാര്യവകുപ്പ് പാസാക്കുന്നില്ല. നടിയെ അക്രമിച്ച കേസിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. ഒളിച്ചുവയ്ക്കാൻ ഒന്നുമില്ലെങ്കിൽ എന്തിന് റിപ്പോർട്ട് പൂഴ്ത്തിവയ്ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London