ദീപുവിന്റെ മരണത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി.ദേവദർശൻ. ദീപുവിന്റെ മരണത്തെ രാഷ്ട്രീയവത്കരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് സാബു എം.ജേക്കബ് നടത്തുന്നത്. ദീപുവിന്റെ മരണത്തെ ഉപയോഗിച്ച് കിറ്റെക്സ് എംഡി സാബു എം.ജേക്കബ് സ്വീകരിക്കുന്ന നിലപാട് ദുരുപധിഷ്ടമാണെന്നും സിപിഐഎം ആരോപിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയ്ക്ക് വലിയ പരാജയമാണ് കുന്നത്തുനാട്ടിലുണ്ടായത്. മൂന്നാം സ്ഥാനത്തേയ്ക്ക് പോയി. അതിന്റെ തുടർച്ചയിൽ നിരന്തരം അശ്വസ്തത പ്രകടിപ്പിക്കുകയാണ് സാബു എം.ജേക്കബ്. കോർപ്പറേറ്റ് രാഷ്ട്രീയ പാർട്ടിയായ ട്വന്റി ട്വന്റിയുടെ വാർഡ് മെമ്പറെ ഉപയോഗിച്ച് വലിയ തരത്തിലുള്ള നാടകമാണ് നടത്തികൊണ്ടിരിക്കുന്നത്. ഈ സംഭവത്തെ കൊലപാതമാക്കി തീർക്കുന്നതിനുള്ള ശ്രമത്തിനു പിന്നിലുള്ളത് ഇത്തരം നാടകമാണ്. ഇതിന് പിന്നിൽ നടന്ന ഗൂഢാലോചന ഗൗരവമായി അന്വേഷിക്കണമെന്നാണ് സിപിഐഎം ആവശ്യപ്പെടുന്നതെന്നും സി.ബി.ദേവദർശൻ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London