കെഎസ്ഇബി ചെയർമാനും ഇടത് അനുകൂല സർവീസ് സംഘടനയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ സിപിഐഎം ഇടപെടുന്നു. എ കെ ബാലൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തും. വൈകിട്ട് അഞ്ചിന് പാലക്കാട് വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. സമരക്കാരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് ചെയർമാൻ ബി അശോക് പറഞ്ഞിരുന്നു. എന്നാൽ മുൻപ് ചർച്ച നടത്തിയിട്ടും പ്രശ്നം പരിഹരിക്കപ്പെടാത്തതിനാൽ വീണ്ടുമൊരു ചർച്ചയ്ക്കില്ലെന്നാണ് സംഘടന അറിയിച്ചത്. ചീഫ് ഓഫിസിന് മുൻപിൽ ഓഫിസേഴ്സ് അസോസിയേഷന്റെ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു. സംഘടനാ ഭാരവാഹികളെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സത്യാഗ്രഹം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London